യുവ കലാകാരന്മാരെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി വേദിക 16 ആഗസ്റ്റ് 2009നു തൃശ്ശൂരില്‍ വെച്ച് “കിര്‍മ്മീരവധം” കഥകളി നടത്തുകയുണ്ടായി.
കഥാസാരം
ചൂതില്‍ തോറ്റ് വനത്തിലേക്കു പുറപ്പെട്ട പാണ്ഡവന്മാരെ അനവധി ബ്രാഹ്മണര്‍ അനുഗമിക്കുകയുണ്ടായി. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലില്‍ നടന്നുതളര്‍ന്ന പാഞ്ചാലിയെ കണ്ടു ധര്‍മ്മപുത്രര്‍ അത്യന്തം വിഷാദിച്ചു. ചൂടും വിശപ്പും കൊണ്ടു വലയുന്ന ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണം കൊടുക്കും എന്ന ചിന്തയാണ് പാഞ്ചാലിയെ വിഷാദിപ്പിച്ചത്.
ധര്‍മ്മപുത്രര്‍ തന്റെ കുലഗുരുവായ ധൌമ്യന്റെ ഉപദേശപ്രകാരം സൂര്യഭഗവാനെ തപസ്സുചെയ്തു പ്രത്യക്ഷമാക്കി, അക്ഷയപാത്രം നേടി. എല്ലവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഇതില്‍ നിന്നു ലഭിക്കും; എന്നാല്‍ പാഞ്ചാലി അന്നന്നു ഭക്ഷണം കഴിക്കൂന്നതുവരേക്കുമാത്രം.
അങ്ങിനെ അവര്‍ കാമ്യകവനത്തില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാന്‍, പാണ്ഡവര്‍ വനവാസത്തുനു പോയി എന്നറിഞ്ഞ്, അവരെ കാണാന്‍ വനത്തിലെത്തി. ഭഗവദ്ദര്‍ശനത്താല്‍ അവര്‍ മുദിതരായി എങ്കിലും, ധാര്‍ത്തരാഷ്ട്രരുടെ നികൃതിയാല്‍ നാടുപേക്ഷിച്ച് വനവാസം ചെയ്യേണ്ടിവന്ന തങ്ങളുടെ ദുര്യോഗത്തെപ്പറ്റി ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു.
ഇതുകേട്ട് ഭഗവാന്‍ അത്യന്തം കുപിതനായി, ദുര്യോധനാദികളെ ഉടന്‍ ഹനിക്കുന്നുണ്ടെന്നു പറഞ്ഞ്, ശത്രുനിഗ്രഹത്തിനായി സുദര്‍ശനത്തെ നിയോഗിച്ചു. സംഹാരമൂര്‍ത്തിയെ പോലെ പ്രത്യക്ഷപെട്ട സുദര്‍ശനത്തെ കണ്ടിട്ടു ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ശത്രുനിഗ്രഹം ഇപ്പോള്‍ ചെയ്യേണ്ടിതില്ല എന്നുപറഞ്ഞ് സമാധനിപ്പിച്ച് ചക്രത്തെ പ്രതിസംഹരിപ്പിച്ചു. കൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപ്പോയി.
അവതരണ രീതിയും പ്രകടനവും
കഥകളിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും വിഷമം പിടിച്ച ഒരു കഥപാത്രമാണു കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍. “ബാലേ കേള്‍ നീ ...” എന്ന പതിഞ്ഞ പദത്തോടെയാണു തുടക്കം. അതിലെ പതിഞ്ഞ വട്ടംവച്ചു കലാശം സ്ഥായി ഒട്ടും നഷ്ടപ്പെടാതെ എടുക്കേണ്ടതാണു. ധീരോദാത്ത നായകനു ചേര്‍ന്ന രീതിയിലാവണം ശോക സ്ഥായി നിലനിര്‍ത്തേണ്ടതു.

ആദ്യ രംഗത്തില്‍ ധര്‍മ്മപുത്രരും പഞ്ചാലിയും ഏറെ ദുഃഖിതരായി പ്രവേശിക്കുന്നു. അതിനു ശേഷം ധര്‍മ്മപുത്രര്‍ , വേനക്കാലത്തെ നട്ടുച്ചയിലെ നഖം പൊള്ളുന്ന ചൂടേറ്റ് തളര്‍ന്നവളും പൊടികാറ്റിനാല്‍ മലിനാവ്രതമായ ദേഹത്തോടു കൂടിയവളുമായ പാഞ്ചാലിയെ കണ്ടു ഏറെ ദുഃഖിതാനായി. നല്ല മണിമയ സദനത്തില്‍, പുതിയ പുതിയ പുഷ്പങ്ങളാല്‍ അലംകൃതമായ നല്ല മനോഹരമായ ശയനത്തില്‍ വസിച്ചിരുന്ന പാഞ്ചാലി എങ്ങിനെ ഈ ഘോരവനത്തില്‍ വാഴുന്നു എന്നോര്‍ത്തു ആകുലപ്പെടുന്നു.എന്നാല്‍ പാഞ്ചാലിയാകട്ടെ തന്റെ കൂടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്കു എങ്ങിനെ ഭക്ഷണം കൊടുക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുന്നു. ഈ ദു:ഖം കുലഗുരുവായ ധൌമ്യനോടു പറയാന്‍ ധര്‍മ്മപുത്രര്‍ തിരുമാനിക്കുന്നു.

അടുത്ത രംഗത്തില്‍ ധര്‍മ്മപുത്രര്‍ ധൌമ്യനെ വന്ദിച്ച് സങ്കടം ഉണര്‍ത്തിക്കുന്നു. ആദിത്യഭഗവാനെ പൂജ ചെയ്യാന്‍ ധൌമ്യന്‍ ഉപദേശിക്കുന്നു. ആദിത്യ മന്ത്രം സ്വീകരിച്ചു ധര്‍മ്മപുത്രര്‍ ആദിത്യ സേവ ആരംഭിക്കുന്നു.തപസ്സില്‍ സന്തുഷ്ടനായി ആദിത്യഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രരോടു ഇഷ്ടം എന്തെന്നു ചോദിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ ഏറെ കുറെ ദീര്‍ഘമായ ഒരു സ്തുതി. അധികവും സംസ്കൃതത്തിലാണു ഈ രംഗത്തിലെ പദങ്ങള്‍. പദത്തിനോടുവില്‍ ധര്‍മ്മപുത്രര്‍ തന്റെ സങ്കടം അറിയിക്കുന്നു. ആദിത്യ ഭഗവാന്‍ “അക്ഷയ പാത്രം” സമ്മാനിക്കുന്നു.പിന്നെ ധര്‍മ്മപുത്രര്‍ ആദിത്യഭഗവാന്‍ മറയുന്നതു വിസ്തരിച്ചു നോക്കി കാണുന്നു. മറഞ്ഞു കഴിഞ്ഞ് തിരിയുന്നതോടു കൂടി ധൌമ്യന്‍ വലത്ത് ഭാഗത്ത് വന്നിരിക്കുന്നു. ധൌമ്യനെ വന്ദിച്ച് പാത്ര വൃത്താന്തം അറിയിക്കുന്നു. അനന്തരം ധൌമ്യനെ യാത്രയാക്കി തിരിയുന്നതോടെ പാഞ്ചാലി ഇടത്തു ഭാഗത്തു വന്ന് നില്‍ക്കുന്നു. പാത്രം നല്‍കി യാത്രയാക്കി ധര്‍മ്മപുത്രര്‍ ശ്രീകൃഷണനെ ധ്യാനിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ “പുണ്ഡരീകനയന .. “ എന്ന പദം. പദാവസാനത്തില്‍ ഇപ്രകാരം നാടു ഉപേക്ഷിചു കഴിയുന്ന ഞങ്ങളെ കണ്ടു അങ്ങേക്കൊരു നാണം ഇല്ലേ എന്നു ചൊദിക്കുന്നു.ഇതു കേട്ട ശ്രീകൃഷ്നന്‍ അത്യന്തം കോപാകുലനാകുന്നു. ഇവിടെയാണു ഒരു പക്ഷെ കിര്‍മ്മീരവധത്തില്‍ ഏറ്റവു പ്രസിദ്ധവും മനോഹരവുമായ “കഷ്ടമഹോ ..: എന്ന പദം.

യുവ കലാകാരന്മാരില്‍ ശ്രദ്ധേയനായ കലാമണ്ഡലം പ്രദീപ് ആണ് ധര്‍മ്മപുത്രരായി രംഗത്തു വന്നത്. വളരെ മികച്ച വേഷഭംഗി അവകാശപെടനില്ല. ഉയരവും കുറവാണ്. പക്ഷെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പ്രേക്ഷകര്‍ ഇതൊക്കെ മറക്കും. വൃത്തിയായ ചൊല്ലിയാട്ടവും കറകളഞ്ഞ ആത്മാര്‍ത്ഥതയുമാണ് ഈ കലാകാരന്റെ പ്രധാന കൈമുതല്‍ .
ഞാന്‍ കണ്ട “കിര്‍മ്മീരവധം” ധര്‍മ്മപുത്രന്മാരുകളില്‍ , പ്രകടനമികവ് കൊണ്ട് ഒന്നാം നിരയില്‍ തന്നെ പ്രദീപിന്റെ ധര്‍മ്മപുത്രരെ കണക്കാക്കാം. ഉറച്ച സ്ഥായി, നിലവാരമുള്ള ആട്ടം, സൂക്ഷമഭാവങ്ങളിലൂടെയുള്ള സഞ്ചാരം എന്നിവയാല്‍ ഒന്നാംതരം ആയിരുന്നു പ്രദീപ്. ഇന്നത്തെ രണ്ടാം തലമുറ ആശാന്മാര്‍ മിക്കവരും ഈ കഥാപാത്രത്തെ വിജയിപ്പിക്കാന്‍ പാടുപെടുന്നു. സ്ഥായിയായ ദുഃഖഭാവം കൈവിടാതെ ധര്‍മ്മപുത്രരെ അവതരിപ്പിക്കുക ഒട്ടും എളുപ്പമല്ല. ആദ്യരംഗത്തിനു ശേഷം ഒന്നു വിശ്രമിക്കാന്‍ പോലും ഇടമില്ലാതെ മുഴുമിപ്പിക്കണം. ഇന്നു പല ആശാന്മാരുടേയും ആദ്യരംഗം കഴിയുമ്പോള്‍ തന്നെ സ്ഥായി പോകും. പിന്നെ കൃഷ്ണനോടുള്ള രംഗം എങ്ങിനെ ചെയ്യണം എന്നു നിശ്ചയുവും ഉണ്ടാകില്ല. ഇവിടെയാണ് പ്രദീപ് വ്യത്യസ്തനായത്. ആദ്യ രംഗത്തെ നില അവസാനം വരെ നിലനിര്‍ത്താനായി. “നാണമില്ലയോ ...” എന്ന കൃഷ്ണനോടുള്ള ഭാഗം വളരെ മനോഹരമായി ചെയ്തു. പല ഭാഗത്തും മെച്ചപെടാനുണ്ട്. എന്നാലും വെറും രണ്ടാമാത്തെ തവണ മാത്രം ഈ വേഷം കൈകാര്യം ചെയ്യുന്ന ഒരു വേഷക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഏറെ മുകളിലാണ് പ്രദീപിന്റെ പ്രകടനം എന്നു തീര്‍ത്തു പറയാം.

ശുചീന്ദ്രന്റെ പാഞ്ചാലിയും വളര നന്നായി. ഒട്ടും സ്ഥായി വിടാതെ ധര്‍മ്മപുത്രര്‍ക്കിണങ്ങിയ പാഞ്ചാലിയായിരുന്നു. കലാമണ്ഡലത്തില്‍ ബിരുദം കഴിഞ്ഞ് ഉപരി പഠനം ചെയ്യുന്ന നീരജ് ആണ്‍ കൃഷ്ണനായി രംഗത്ത് വന്നത്. നല്ല ഉയരവും അതിനൊത്ത ശരീരവും ഉള്ള നീരജിനു കൃഷ്ണവേഷങ്ങള്‍ യോജിക്കാത്തതു പോലെ തോന്നുന്നു. എന്നാല്‍ നല്ല ഊര്‍ജ്ജം നീരജിന്റെ വേഷങ്ങള്‍ക്കു കാണാം.

കോട്ടക്കല്‍ നാരായണനും കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നൊരുക്കിയ സംഗീതവും വളരെ മികവുറ്റതായിരുന്നു. ചിട്ടയായ കഥകളില്‍ ചേങ്ങില ശരിയായി ഉപയോഗിക്കാനറിയുന്ന പാട്ടുകാര്‍ തന്നെ വേണം. ഇന്നു മിക്ക പാട്ടുക്കാര്‍ക്കും ഇത് ഒരു ഭാരമാണ്. നാരായണന്റെ മികവും അവിടെയാണ്.
ഇതില്‍ കൃഷ്ണന്റെ പദമായ “കഷ്ടമഹോ ...” എന്ന പദം വളരെ കാലം തള്ളിയാണ് പാടി കാണറുള്ളത്. ഇതു കുറച്ച് കാലം താഴ്ത്തിപാടണം എന്നു തോന്നുന്നു. പല കൃഷ്ണന്മാരും ഇന്നു വിയര്‍ക്കുന്നു. മനോഹരമായ ഈ പദം ഒരു ലഹളയാകുന്നു. കുറച്ചു കൂടി കാലം താഴ്ത്തിയാല്‍ നന്നായി ആടാം. അവസാന ചരണം മാത്രം കാലം തള്ളി പാടിയാല്‍ മതി.
സദനം രാമകൃഷ്ണനാണ് ചെണ്ട കൈകാര്യം ചെയ്തത്. പ്രദീപിനു ഇണങ്ങി മേളം കൈകാര്യം ചെയ്യാന്‍ രാമകൃഷ്ണനു സാധിക്കുന്നുണ്ടെന്നത് വലിയ ആശ്വാസമാണ്. പലയിടത്തും രാമകൃഷ്ണന്‍ ഇനിയും മെച്ചപെടാനുമുണ്ട്.
യുവകലാകാരന്മാര്‍ ചേര്‍ന്നുള്ള ഇത്തരം നിലവാരമുള്ള കളികള്‍ കാണുമ്പോള്‍ കഥകളിയുടെ ഭാവി ഇരുളടഞ്ഞതല്ല എന്നു ആശ്വസിക്കാം.

അനന്തരം സുദര്‍ശനം (തിരനോക്കില്ല) പ്രവേശിക്കുന്നു. ഭഗവാനെ സ്തുതി ചെയ്യുന്ന “മാധവ ജയ ശൌരെ ...” എന്ന പദം മുദ്രകള്‍ ഇല്ലാതെ എടുത്തു ചവിട്ടി ആടുന്നു. എന്നാല്‍ ധര്‍മ്മപുത്രര്‍ തന്നെ ഭഗവാനെ ആശ്വസിപ്പിക്കുന്നു. അനന്തരം ശ്രീകൃഷ്ണന്‍ യാത്രയാകുന്നു.

9 comments:
Kadhakali ariyathavarkku vendiyulla itharam samrambhangal abhinandarham thanne.
Ashamsakal....!!!!
നന്നായി,ശ്രീകാന്ത്.പ്രദീപിന്റെ വളർച്ചയിൽ വലിയ സന്തോഷം.
എന്നാൽ,ധർമ്മപുത്രർ ഒക്കെ ഇപ്പൊഴേ ഏൽപ്പിക്കുന്നതിലുള്ള ആശങ്ക ഉണ്ടുതാനും.
നന്നാവുന്നുണ്ടെങ്കിൽ,ആവട്ടെ.
കഷ്ടമഹോ തൊടുമ്പോൾ സൂക്ഷിക്കണം എന്നാ എന്റെ അഭിപ്രായം.അതുപോലെ പദാനുപദം ചേർന്ന ഒരു പദം എന്റെ അനുഭവത്തിൽ കഥകളി മുഴുവൻ എടുത്താൽ വേറെ ഇല്ല.അതുകൊണ്ടു തന്നെ,ആ കാലവും മാറ്റിപ്പണിയാനാലോചിക്കുമ്പോൾ വളരെ ആലോചിക്കണം.പൊടിക്കു മാറുന്ന കാലം പോലും അതിന്റെ ലാവണ്യത്തെ ചീന്തിക്കളയുന്നതാണ് അനുഭവം.മറിച്ചുചെയ്തെടുക്കാൻ ആയാൽ നല്ലത്.പക്ഷേ,ഇന്നത്തെ അതീന്റെ രൂപശിൽപ്പഭംഗിയെ അതു താറുമാറാക്കരുത്.അതൊരു സങ്കീർണ്ണവിഷയാണ്.കൂടുതൽ വ്യാകരണപരമായിത്തന്നെ ചർച്ചകൾ ആവശ്യപ്പെടുന്നത്.
കൃഷ്ണന്മാർ വിയർക്കുന്ന പ്രശ്നമേ ഉള്ളൂ എങ്കിൽ,വിയർക്കാതെ കളിക്കാൻ പറ്റുന്ന കൃഷ്ണന്മാർ ഉണ്ടാവുകയാണ് വേണ്ടത് എന്നാണെന്റെ പക്ഷം.മറ്റു പ്രശ്നങ്ങൾ ചിലതുണ്ട്,വാക്യാർത്ഥസാധ്യതയുള്ള ആ പദഘടനയെ നിലവിലുള്ള കാലം സാധൂകരിക്കുന്നില്ല എന്നും മറ്റും.അത് ആലോചിക്കേണ്ടതാണ്.
പിന്നെ,ആദ്യമെഴുതിയ കഥാസാരത്തിൽ,സുദർശനത്തെ കൃഷ്ണൻ ‘പ്രതിസംഹരിപ്പിക്കണ്ട’,‘പ്രതിസംഹരിച്ചാൽ’മതി,ശ്രീകാന്ത്.:)
ഭാവുകങ്ങൾ.ഈ കളിയനുഭവത്തിന്.
പ്രദീപിന് സാമാന്യം നല്ല വേഷഭംഗിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (സൗന്ദര്യം ആത്മനിഷ്ഠമാണല്ലൊ). പ്രദീപിനും രാമകൃഷ്ണനും എവിടെയൊക്കെയാണ് മെച്ചപെടാനുള്ളത് എന്ന് വിവരിച്ചാല്‍ നന്നാവും എന്ന് തോന്നുന്നു (അവര്‍ക്കും വായനക്കാര്‍ക്കും :-) എന്തായാലും അദ്ദേഹം നല്ല ഏകാഗ്രതയോടെ ധര്‍മപുത്രര്‍ കെട്ടി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ശ്രീകാന്ത്, എനിയും ഇത്തരം വിവരണങ്ങള്‍ ചൂടാറും മുമ്പു തന്നെ പോസ്റ്റ് ചെയ്യൂ..
Good, Appreciate your effort to give the exact review of the Kathakali program.
divkaran 9447315483
sree, nalla yuva kathakali natanmarilum kirmeera vadhathile Dharmaputran BADRAMANE ennu kandatil santhosham. vivaranam aqssal aayi. haridas.
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://kalivettam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Sreekanth :-)
nava-generation sree krishnan-maarku vendi, 'kashtamaho...! ellam thottu kalikkaan thudangiyal,
'KASHTAM AHO!!!' thanneyaanuttuo.. :-)I cant even think of even a slight variant of KASHTAMAHO from Kottakkal Narayanan.
Oru karyam koodi, pradeep-nte veshabangi-ye kurichu paranzhallo. I think his vesham is really good. I know you were not referring to his facial beauty but overall vesham. Still, where is he lacking ?
Pradeep-nte pala gestures, i would say, overall, i see more or less matching with sadanam krishnan kutty. what say ?
Keezhpadam, kal. gopi, ivarellam kazhinzhalum, characters like dharmaputhrar are safe in young generation artists ennariyan kazhinzhathu, valare santhosham.
Keep watching and writing...
True, Kalamandalam Pradeep's movements have similarity with Sadanam Krishnankutty -- more so when he is in the brisk mode. But, interestingly, Pradeep's body language also reminds you of Vasu Pisharody. (The third picture from the top in this post is evidence enough, I suppose.)
T K Sreevalsan
Madras
Post a Comment